NewsIndia

മലയാളി അധ്യാപികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം നാടകീയമായി പിടികൂടി

കുടക്: എറണാകുളം സ്വദേശിയായ അധ്യാപികയെ കുടകില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ 19 കാരനെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. കൃത്യത്തിനു ശേഷം വീട്ടില്‍ പോയി സുഖമായി ഉറങ്ങിയ കൊടും കുറ്റവാളിയെ കുടുക്കിയത് ഒളിപ്പിച്ചു വെച്ച മൊബൈല്‍ ഫോണ്‍. കുട്ടികളെ സ്കൂളില്‍ നിന്ന് വരുമ്പോള്‍ കൂട്ടാനായി പോകുന്ന വഴിയില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ഗിരീഷിന്റെ ഭാര്യ പ്രമീള ആണ് ഈ ഹതഭാഗ്യ.പ്രതിയായ ഹരിഷ് (19) പിന്നിലൂടെയെത്തി വടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും ബോധം മറഞ്ഞ പ്രമീളയെ അടുത്തുള്ള തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തിനിടെ ബോധം തെളിഞ്ഞ പ്രമീള ബഹളം വെക്കുമെന്ന് കരുതി യുവാവ് അവരെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു.

പ്രമീള കൊല്ലപ്പെട്ടു കഴിഞ്ഞും പ്രതി പീഡിപ്പിച്ചതായാണ് വിവരം. കൃത്യത്തിനു ശേഷം പിടിക്കപ്പെടുമെന്നു കരുതി ഹരീഷ് തന്റെ മൊബൈലില്‍ നിന്ന് സിം കാര്‍ഡ് ഊരിമാറ്റി മൊബൈല്‍ ഉപേക്ഷിച്ചു. മൊബൈലില്‍ അലാറം മുഴങ്ങിയതോടെ മൊബൈല്‍ കണ്ടെടുക്കുകയും അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചു കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button