CinemaMollywood

ഒന്നിച്ച് അഭിനയിച്ചതിന് ശേഷം പ്രണയിച്ച് വിവാഹം ചെയ്ത താരങ്ങൾ

സിനിമാ മേഖലയിൽ പ്രണയങ്ങൾ സർവ്വ സാധാരണമാണ്. ചില പ്രണയങ്ങൾ അധികനാൾ നീണ്ടു നിൽക്കാറില്ല . എന്നാൽ മറ്റു ചിലത് വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും കടക്കും.അത്തരം താര പ്രണയങ്ങളും അവരുടെ കുടുംബവുമൊക്കെ ധാരാളമുണ്ട്. ഒന്നിച്ചു ചില ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം പിന്നീട് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്ത താര ജോഡികളെ പരിചയപ്പെടാം.

ജയറാം പാർവതി

ജയറാം പാർവതി ദമ്പതികൾ മലയാള സിനിമയുടെ ഐശ്വര്യമാണ്. 1992 സെപ്റ്റംബർ 7 നാണ് ജയറാം പാർവതിയെ വിവാഹം ചെയ്‌തത്‌. അന്ന് സൂപ്പർ താരമായി തിളങ്ങുകയായിരുന്നു പാർവതി. 1988 ൽ അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്.ആ ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായി അഭിനയിച്ച പാർവതി പിന്നീട് സിനിമയിലും ജീവിതത്തിലും നായികയായി.ഇരുവരുടെയും പ്രണയം വളരെ രഹസ്യമായിരുന്നു പിന്നീട് പരസ്യമായി.

സംയുക്ത വർമ്മ ബിജു മേനോൻ

 

മലയാളികൾക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് ബിജു മേനോൻ സംയുക്ത വർമ്മ. മഴ, മധുര നൊമ്പരക്കാറ്റ് , മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും നായികാ നായകന്മാരായി എത്തിയത്.ചിത്രത്തിന് ശേഷം ഇരുവരും പ്രണയിക്കുകയും വിവാഹം കഴിക്കുകയൂം ചെയ്തു. സംയുക്ത വിവാഹത്തോടെ അഭിനയ ജീവിതത്തോട് സംയുക്ത വിട പറഞ്ഞു.

മഞ്ജു വാര്യർ – ദിലീപ്

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ആദ്യ ചിത്രം സല്ലാപത്തിൽ നായകനായിരുന്നു ദിലീപ്. പിന്നീട് ഈ പുഴയും കടന്ന് ,കുടമാറ്റം എന്നിങ്ങനെ രണ്ട് ചിത്രങ്ങളിൽക്കൂടി ഇരുവരും നായികാ നായകൻ മാരായി അഭിനയിച്ചു.അതിന് ശേഷം ഇരുവരും വിവാഹം കഴിച്ചു.വിവാഹസമയത്ത് മഞ്ജു സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു. വിവാഹത്തോടെ മഞ്ജു സിനിമ വിട്ടു അതോടെ ദിലീപ് മുഖ്യ നായകന്മാരിൽ ഒരാളായി .കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും പിരിഞ്ഞത്.പിന്നീട് മഞ്ജു മലയാള സിനിമയിലേക്ക് വീണ്ടുമെത്തി.

ദിലീപ് – കാവ്യാ മാധവൻ

മലയാളികൾ ഒരു കാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന താര ജോഡിയായിരുന്നു ദിലീപ് – കാവ്യാ മാധവൻ.കാവ്യയുടെ ആദ്യ നായികാ ചിത്രത്തിൽ ദിലീപായിരുന്നു നായകൻ.പിന്നീട് തെങ്കാശിപ്പട്ടണം ,ലയൺ ,കൊച്ചിരാജാവ് ,സദാനന്ദന്റെ സമയം ,മീശ മാധവൻ ,മിഴി രണ്ടിലും തുടങ്ങി പാപ്പി അപ്പച്ച വരെ നിര വധി ചിത്രങ്ങളിൽ ഇരുവരും നായികാ നായകന്മാരായി. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം വിവാഹമോചിതയായ കാവ്യയെ ദിലീപ് വിവാഹം ചെയ്തു .അത് പിന്നീട് വലിയ വാർത്തയാവുകയും ചെയ്തു

സൂര്യ -ജ്യോതിക

തമിഴിലെ സൂപ്പർ താരങ്ങളാണ് സൂര്യയും ജ്യോതികയും.കുറച്ചു ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. പ്രണയിച്ചുകൊണ്ടിരുന്നപ്പോഴും കാക്ക കാക്ക ,സില്ലിന് ഒരു കാതൽ എന്നിങ്ങനെ രണ്ടു ചിത്രങ്ങളിൽ ദമ്പതികളായി ഇരുവരും അഭിനയിച്ചു.ഇപ്പോഴും ഇരുവരും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.

ഫഹദ് ഫാസിൽ -നസ്രിയ

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷമാണ് ഫഹദ് ഫാസിൽ -നസ്രിയ വിവാഹം നടക്കുന്നത്. നായികയായി എത്തി തമിഴിലും മലയാളത്തിലും നസ്രിയ തിളങ്ങിനിന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം .കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ സിനിമയിൽ തിരിച്ചെത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button