CinemaMollywoodLatest News

ഞാൻ സംഘി തന്നെ, എന്നുവെച്ച് വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ് ; രാജസേനൻ

ദേശീയ അവാർഡ് ബഹിഷ്‌കരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്തെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഫഹദിന്റെ നിലപാടിൽ പിന്തുണയും അഭിനന്ദനവുമർപ്പിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തത്തി. എന്നാൽ ഫഹദിനെ സംവിധായകൻ രാജസേനൻ വിമർശിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി.

പിന്നീട് സംഭവത്തെക്കുറിച്ച് രാജസേനൻ തന്നെ ഒരു തുറന്നുപറച്ചിലും നടത്തി. ഫഹദ് ഫാസില്‍ പുരസ്‌കാരം സ്വീകരിക്കാത്തതിനാലാണ് താന്‍ വിമര്‍ശിച്ചതെന്നായിരുന്നു ചിലരുടെ ആരോപണം. അത് കപടമാണെന്നും തന്റെ പ്രിയനടന്‍ ഫഹദാണെന്നും രാജസേനന്‍ പറഞ്ഞു. ‘യുവാക്കളില്‍ എന്റെ ഇഷ്ടനടന്‍ ഫഹദ് ആണെന്ന് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പുതുതലമുറയിലെ ഏറ്റവുംമികച്ച നടനാണ് ഫഹദ്. ഓർമവെച്ച കാലം മുതൽ ഞാൻ ആരാധിക്കുന്ന രണ്ട് പേരാണ് പ്രേംനസീറും യേശുദാസും.

rajasenan-fahad

എന്നാൽ സെൽഫി എടുത്ത യുവാവിന്റെ മൊബൈലിൽ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്തതിനോട് യോജിക്കുന്നില്ല. അദ്ദേഹത്തിന്റെ സംഗീതത്തോടും സൗഹൃദത്തിനോടും ഞാൻ ചേർന്ന് നിൽക്കുന്നു. വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ്. ഏത് കാര്യത്തിലും മതം കാണുന്ന ആളല്ല ഞാൻ.

വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ്. ഏത് കാര്യത്തിലും മതം നോക്കുകയാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റോ കോണ്‍ഗ്രസുകരനോ ആകേണ്ടിയിരുന്നു. ഞാന്‍ ഒരു കറകളഞ്ഞ ബി.ജെ.പി കാരനാണ്. നിങ്ങളുടെ ഭാഷയില്‍ ആര്‍.എസ്.എസിനെ മനസ്സില്‍ വച്ച് പൂജിയ്ക്കുന്ന സംഘി. അതുകൊണ്ട് തരം താഴ്ത്താന്‍ ശ്രമിക്കേണ്ട. കളിയാക്കുമ്പോള്‍ ആരോഗ്യപരമായി കളിയാക്കൂ. വര്‍ഗീയവാദിയായി മുദ്ര കുത്താനൊന്നും നോക്കേണ്ട. കേരളത്തില്‍ ഈ കപടതകള്‍ ഇനി വിലപ്പോകില്ല രാജസേനന്‍ പറഞ്ഞു.

പുരസ്‌കാരം വേണ്ടെന്നു വച്ചത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ചിലരാണെന്നായിരുന്നു രാജസേനന്‍ നേരത്തേ പറഞ്ഞത്. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button