കൈറോ: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖിക ബെല്‍ ട്രൂവിനെ പുറത്താക്കി. കഴിഞ്ഞ ഏഴ് വര്‍ഷമായി കൈറോയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ ഈജിപ്തില്‍ നിന്നുമാണ് പുറത്താക്കിയത്. ട്രൂവിനെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ഇവരെ വിമാനത്താവളത്തിലെത്തിച്ച് ലണ്ടനിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു.
യൂറോപ്പിലേക്ക് കടക്കുകയായിരുന്ന അഭയാര്‍ത്ഥികളുടെ ബോട്ട് മറിഞ്ഞ് മരിച്ചയാളുടം ബന്ധുവിന്റെ അഭിമുഖം നടത്തിയതിനെ തുടര്‍ന്ന്ഇവര്‍ പിടിയിലായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് അള്‍സീസിയുടെ ഭരണകൂടം മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ടൈസ്് വൃത്തങ്ങള്‍ പ്രതികരിച്ചു.
Post Your Comments