ചെന്നൈ : അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയുടെ, നാളെ ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന വിവാഹത്തിനു മധുര കുടുംബ കോടതിയുടെ സ്റ്റേ. ഡോ. ബി. രാമസാമിയുമായാണ് വിവാഹം നടക്കേണ്ടിയിരുന്നത്. താനുമായി നിയമപരമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നു കാട്ടി ഡോ. രാമസാമിയുടെ മുന്‍ഭാര്യ സത്യപ്രിയ (34) നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ.
സത്യപ്രിയയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു കണ്ടതിനാലാണ് വിവാഹം സ്റ്റേ ചെയ്യുന്നതെന്നു കുടുംബ കോടതി അറിയിച്ചു. ശശികല പുഷ്പയും ഡോ. രാമസാമിയും തമ്മിലുള്ള വിവാഹം നാളെ ഡല്‍ഹി ലളിത ഹോട്ടലില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. കോടതി വിധിയുള്ളതിനാല്‍ വിവാഹം നടത്താനാകില്ലെന്നും ചടങ്ങ് നടന്നാല്‍ അതു കോടതിയലക്ഷ്യമാകുമെന്നും സത്യപ്രിയയുടെ അഭിഭാഷകന്‍ അറിയിച്ചു.
ഭര്‍ത്താവിനെ തിരിച്ചുതരണമെന്നും അല്ലെങ്കില്‍ തനിക്കു ദയാമരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു സത്യപ്രിയ നേരത്തേ മധുര കലക്ടര്‍ക്കു കത്തയച്ചിരുന്നു. പെണ്‍കുട്ടി ജനിക്കുന്നതുവരെ തങ്ങളുടേതു സന്തുഷ്ട കുടുംബമായിരുന്നുവെന്നും അതിനുശേഷം ഭര്‍ത്താവ് സംസാരിക്കാന്‍ പോലും തയാറായില്ലെന്നും പരാതിയില്‍ പറയുന്നു.
2014 ഡിസംബറിലാണ് സത്യപ്രിയയും ഡോ. രാമസാമിയും വിവാഹിതരായത്. രണ്ടാം വിവാഹക്കാരനെ മാത്രമെ വിവാഹം ചെയ്യാവൂ എന്നു തന്റെ ജാതകത്തിലുണ്ടെന്നു പറഞ്ഞ്, വിവാഹദല്ലാള്‍ വഴി മാതാപിതാക്കളാണ് ഡോ. രാമസാമിയെ കണ്ടെത്തിയത്. ഗര്‍ഭിണിയായി നാലുമാസം വരെ നല്ലനിലയില്‍ പരിചരിച്ചു. പിന്നീടു മധുരയിലേക്കു പറഞ്ഞയച്ചു. പ്രസവശേഷം പോലും തിരിഞ്ഞുനോക്കിയില്ല. വിവാഹമോചന ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ തന്നെയും മാതാപിതാക്കളെയും പലരും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
വിവാദങ്ങളുടെ തോഴി
വിവാദങ്ങളുടെ തോഴിയാണ് എക്കാലവും ശശികല പുഷ്പ (41). തൂത്തുക്കുടി മേയറായിരിക്കെ 2014-ലാണ് അണ്ണാഡിഎംകെ ടിക്കറ്റില്‍ രാജ്യസഭയിലെത്തുന്നത്. ഇതിനിടെ, തമിഴ്‌നാട്ടില്‍നിന്നുള്ള മറ്റൊരു രാജ്യസഭാ എംപിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട് അണ്ണാഡിഎംകെയില്‍നിന്നു പുറത്താക്കി. പാര്‍ട്ടി വനിതാവിഭാഗം സെക്രട്ടറിയായിരുന്ന അവരെ ജയലളിത തന്നെ പദവിയില്‍നിന്നു നീക്കി. നിലവില്‍ ടി.ടി.വി. ദിനകരനൊപ്പമാണു ശശികലപുഷ്പ. കഴിഞ്ഞയാഴ്ച മധുരയില്‍ നടന്ന ദിനകരന്റെ പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്ത ഏക എംപി
Post Your Comments