സിറിയ: വിമതരുടെ റോക്കറ്റ് ആക്രമണത്തിൽ ദേശീയ ഫുട്ബോൾ താരം കൊല്ലപ്പെട്ടു. സാമിർ മുഹമ്മദ് മസൂദ് എന്ന പന്ത്രണ്ടുകാരനാണ് മരിച്ചത്. അണ്ടർ–15 ടീമിലെ ഏഴു പേർക്കു പരുക്കേറ്റു.
ദമാസ്കസിൽ അൽ ഫായ്ഹ സ്പോർട്സ് ക്ലബിൽ രാവിലെ പരിശീലനത്തിനിടെയായിരുന്നു റോക്കറ്റാക്രമണം.പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ പരിശീലിക്കുന്ന സ്പോര്‍ട്സ് സെന്ററാണ് ഇത്. സംഭവം നടന്നതിനു സമീപത്താണ് റഷ്യൻ എംബസിയും.
സിറിയൻ സൈനിക ഫുട്ബോൾ ടീമിന്റെ യൂത്ത് ലീഗ് അംഗമാണ് സാമിര്‍.രാജ്യത്തിന് ഏറെ പ്രതീക്ഷകളുള്ള കായികതാരമാണു കൊല്ലപ്പെട്ടതെന്നും ഫുട്ബോൾ ടീം പ്രസിഡന്റ് മൊഹ്സെൻ അബ്ബാസ് പറഞ്ഞു.
Post Your Comments