Latest NewsNewsIndia

പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ പ്രയോജനപ്പെടുത്തി ജലക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ബെംഗളൂരു: പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ജലം ഉപയോഗപ്പെടുത്തി ജലക്ഷാമം പരിഹരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ജലക്ഷാമം ഇത്തരത്തിലൂടെ പരിഹരിക്കാൻ തയ്യാറെടുക്കുന്നതായി കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരിയാണ് വ്യക്തമാക്കിയത്. കനാലുകള്‍ക്ക് പകരം പൈപ്പ് ലൈനുകള്‍വഴി കര്‍ഷകര്‍ക്ക് ജലം എത്തിക്കുന്നതിനുള്ള പദ്ധതിയും കൊണ്ടുവരുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്

കൂടാതെ റോഡ്, തുറമുഖങ്ങള്‍, ഷിപ്പിങ്, ജലവിഭവം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 8,50,000 കോടിയുടെ കരാറുകളികള്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടു കഴിഞ്ഞതായി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ റോഡ് നിര്‍മാണം പ്രതിദിനം 28 കിലോമീറ്ററാണ്. അടുത്ത വര്‍ഷത്തോടെ ഇത് പ്രതിദിനം ഇത് 40 കിലോമീറ്ററാക്കി ഉയര്‍ത്താനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button