Latest NewsKeralaNews

വനിതാ ജീവനക്കാര്‍ക്ക് ചില ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം: എക്സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥരുടെ കത്ത് വിവാദത്തിലേക്ക്

തിരുവനന്തപുരം: വനിതാ ജീവനക്കാരെ അധിക്ഷേപിച്ച്‌ എക്‌സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥരുടെ കത്ത് വിവാദത്തിലേക്ക്. താല്‍പര്യമില്ലാത്തവരെ ഉപദ്രവിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വനിതാ ജീവനക്കാര്‍ വഴിവിട്ട ബന്ധം സ്ഥാപിക്കുന്നതു പതിവാണെന്നും ഇതിനു പല ഉദാഹരണങ്ങളുണ്ടെന്നും കത്തില്‍ പറയുന്നു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ സര്‍ക്കുലറിനു പിന്നാലെയാണു സ്ത്രീവിരുദ്ധത കുത്തിനിറച്ച കത്ത് ഒരു വിഭാഗം കമ്മിഷണര്‍ക്കു കൈമാറിയത്. ഡിപ്പാര്‍ട്ട്‌മെന്റില്‍ വനിതകള്‍ എത്തിയതോടെ പുരുഷ ജീവനക്കാര്‍ക്ക് പലവിധ പീഡനങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നു. പരാതി നല്‍കിയത് ആരെന്നറിഞ്ഞാല്‍ പീഡനശ്രമം ആരോപിച്ച്‌ വനിതാ ജീവനക്കാര്‍ കേസു നല്‍കും.

ഇതു ഭയന്നാണ് പേരു വയ്ക്കാതെ കത്തു നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വനിതാ സിവില്‍ എക്‌െസെസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്കില്ലാത്തതിനാല്‍ രാത്രിയില്‍ അറസ്റ്റടക്കം നടക്കാറില്ല. വിളിച്ചുവരുത്തിയാല്‍ ഡിപ്പാര്‍ട്ടുമെന്റ് വാഹനത്തില്‍ അവരെ വീട്ടില്‍ തിരിച്ചെത്തിക്കേണ്ടി വരുന്നു. നിലവില്‍ പുരുഷന്‍മാര്‍ക്ക് വനിതാ ജീവനക്കാരുടെ ജോലികൂടി ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പോലീസിലും കെ.എസ്.ആര്‍.ടി.സിയിലും പരാതിയില്ലാതെ ജോലി ചെയ്യാന്‍ വനിതകള്‍ തയ്യാറാണ്. എന്നാല്‍ ഒന്നു ചിരിച്ചു കാണിച്ചാല്‍ വനിതാ ജീവനക്കാര്‍ക്കായി എന്തും ചെയ്യുന്ന അവസ്ഥയിലാണ് എക്‌െസെസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. യൂണിഫോം ഇടാന്‍ വിസമതിച്ചത് റിപ്പോര്‍ട്ട് ചെയ്ത പ്രിവന്റീവ് ഓഫീസറെ പീഡനാരോപണം ഉന്നയിച്ചാണ് വനിതാ ജീവനക്കാരി കുടുക്കിയത്. രാവിലെ താമസിച്ചു ജോലിക്കെത്തുന്ന വനിതാ ജീവനക്കാര്‍ നേരത്തേ പോകുകയാണ് പതിവ്.

രാവിലെ എട്ടു മുതല്‍ െവെകിട്ട് എട്ടു വരെ വനിതകളെക്കൊണ്ടും ജോലി ചെയ്യിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, പുരുഷന്‍മാരുടെ അതേ ശമ്പളവും യൂണിഫോം അലവന്‍സും െകെപ്പറ്റുന്ന വനിതാ ജീവനക്കാരില്‍ പലരും യൂണിഫോം ധരിക്കാന്‍ പോലും തയ്യാറല്ല. യൂണിഫോം ധരിക്കാന്‍ ഇവരോടു പറയാന്‍ മേലുദ്യോഗസ്ഥര്‍ക്കും ഭയമാണെന്നും കത്തില്‍ പറയുന്നു. എല്ലാ ജീവനക്കാരെയും ഒരുപോലെ കാണുന്ന കമ്മഷണറില്‍നിന്നു നീതിലഭിക്കുമെന്നുറപ്പുണ്ട്. എന്നാല്‍, പരാതി പറയാന്‍ ഭയമാണ്. പരാതിപ്പെട്ടാല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തുടരാന്‍ കഴിയാത്ത വിധം വനിതാ ജീവനക്കാര്‍ പീഡനശ്രമം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കും. ഇതു വ്യക്തമായി അറിയുന്നതുകൊണ്ടാണ് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ കത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button