Latest NewsNewsLife Style

ഇവയാണ് തുളസിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ

ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന തുളസിക്ക്​ പുരാതന ആയൂർവേദ ചികിത്സയിൽ പ്രാധാന്യമുണ്ട്​. തുളസി ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്നാണ്​. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​. ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​.

read also: തുളസിയുടെ ഔഷധഗുണങ്ങള്‍

തുളസിയിലയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ ശ്വസന വ്യവസ്​ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്​. പ്രമേഹത്തെ ലഘൂകരിക്കുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കും.

തുളസിയിൽ കാണുന്ന ലിനോലേക് ആസിഡ്​ ചർമത്തിന്​ ഗുണകരമാണ്​. തുളസിക്ക് അലർജിക്കും അണുബാധക്കും എതിരെ പ്രവർത്തിക്കാൻ കഴിയുന്നു. തുളസി പേസ്റ്റ്, പൊടി എന്നിവയും ഒട്ടേറെ സൗന്ദര്യവർധക വസ്​തുക്കളും ഇത്​ ഉപയോഗിച്ച്​ ഉണ്ടാക്കുന്നു. വേപ്പ്, മഞ്ഞൾ, തുളസി എന്നിവ ചേർത്ത്​ മുഖക്കുരു സാധ്യതയെ പ്രതിരോധിക്കാം.

ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജൻറായി തുളസി പ്രവർത്തിക്കുന്നു.വിവിധ തരം ചൊറി ഉൾപ്പെടെയുള്ള ത്വക്ക്​ രോഗങ്ങളെ പ്രതിരോധിക്കുന്നു. ചർമത്തിന്​ സൗന്ദര്യം നൽകുകയും ചെയ്യുന്നു.

പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button