കേപ് ടൗണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചു. രണ്ടുപേരുടേയും രാജിവിവരം സ്ഥിരീകരിച്ച് ഓസ്ട്രേലിയ ക്രിക്കറ്റ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയത് തുടര്‍ന്ന് വിവാദമായിരുന്നു. അതേതുടര്‍ന്ന് സ്മിത്തിന്റെ രാജി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് രാജിവെച്ചത്.
ടിം പെയ്നാണ് താല്‍ക്കാലിക ക്യാപ്ടന്‍. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് സ്‌റ്റീവൻ സ്‌മിത്ത് രംഗത്തെത്തിയിരുന്നു. സംഭവം മാന്യതയ്‌ക്ക് നിരക്കാത്തതാണെന്നും, പ്രതികൂല സാഹചര്യങ്ങൾ ഉയർത്തിയ നിരാശയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നുമായിരുന്നു സ്‌മിത്തിന്റെ കുറ്റസമ്മതം.
മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിൽ സ്മിത്ത് മഞ്ഞനിറമുള്ള വസ്‌തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതായി ടെലിവിഷൻ ദൃശ്യങ്ങളിൽ തെളിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പ്രഖ്യാപിച്ചു കഴിഞ്ഞു.
Post Your Comments