സിഡ്നി ; പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ നായകനെ ഒരു ടെസ്റ്റ് മാച്ചിൽ നിന്നും വിലക്കുകയും മാച്ച് ഫീയുടെ 100 ശതമാനം പിഴയും ചുമത്തുകയും ചെയ്തു. ബാൻക്രോഫ്റ്റിന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും ചുമത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് നടപടി.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം നടത്തിയത് വിവാദമായതോടെയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഡേവിഡ് വാര്‍ണറും രാജി വെച്ചിരുന്നു. ഓസ്ട്രേലിയയുടെ കാമറൂണ്‍ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിനു പിന്നാലെ ബോളില്‍ കാമറൂണ്‍ ബാൻക്രോഫ്റ്റ് നടത്തിയ ‘ചുരണ്ടല്‍’ നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തുറന്ന് സമ്മതിച്ചു.
ഉച്ചയൂണിന്റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്ക്കുന്നതല്ല ഈ പ്രവര്‍ത്തിയെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്മിത്ത് പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് നായകസ്ഥാനത്തുനിന്നും സ്മിത്തിനെ നീക്കിയേക്കുമെന്നാണു റിപ്പോർട്ടുകൾ. രണ്ടു വർഷത്തെ വിലക്കിനുശേഷം ഐപിഎലിലേക്കു തിരിച്ചെത്തുന്ന രാജസ്ഥാൻ റോയൽസ്, സ്മിത്തിനെ നായകസ്ഥാനത്തു നിലനിർത്തി വീണ്ടും ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ ടീം ഉപനായകൻ അജിൻക്യ രഹാനെയ്ക്കാകും പുതുതായി റോയൽസ് ടീമിന്റെ നായകസ്ഥാനം നൽകുക. കൂടാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെയും സ്ഥാനം നഷ്ടമായേക്കുമെന്നും റിപ്പോർട്ടുണ്ട്.
ALSO READ ;ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു
Post Your Comments