CricketLatest NewsNewsInternationalSports

പന്തിലെ കൃത്രിമം, സ്മിത്തിന് കുടുക്ക് മുറുകുന്നു, തൊപ്പി തെറിച്ചേക്കും

മെല്‍ബണ്‍: കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം നഷ്യമായേക്കും. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു എന്നാണ് വിവരം.

കൃത്രിമം നടത്തുന്നതിന് കൂട്ടുനിന്ന താരങ്ങള്‍ക്കും ഹെഡ് കോച്ചിനുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം ഞെട്ടിക്കുന്നതും നിരാശയുണ്ടാക്കുന്നതുമാണെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബില്‍ പറഞ്ഞു. കളി ജയിക്കാന്‍ ഓസീസ് ടീം ചതിയില്‍ ഏര്‍പ്പെട്ടുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

also read: നാണക്കേടിന്റെ കൊടുമുടിയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം

ടീമംഗങ്ങളുടെ ചെയ്തിയെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ചുവരുകയാണ്. ഓപ്പണിങ് ബാറ്റ്സ്മാന്‍ കൂടിയായ ബാന്‍ക്രോഫ്റ്റാണ് ഫീല്‍ഡിങ്ങിനിടെ പന്തില്‍ മഞ്ഞനിറമുള്ള വസ്തു ഉപയോഗിച്ച് പന്തിന്റെ ഘടനമാറ്റുന്നതിനായി ദൃശ്യങ്ങളില്‍ വ്യക്തമായി. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന്റെ 43 ാം ഓവറിലാണ് വിവാദ സംഭവം.

തുടര്‍ന്ന് അംപയര്‍മാരായ നൈജല്‍ ലോങ്ങും റിച്ചാഡ് ഇലിങ്വര്‍ത്തും ബാന്‍ക്രോഫ്റ്റുമായി സംസാരിച്ചു. പക്ഷേ, മഞ്ഞ വസ്തുവിന് പകരം സണ്‍ഗ്ലാസ് ഇടുന്ന മൃദുലമായ പൗച്ചാണ് ബാന്‍ക്രോഫ്റ്റ് കാണിച്ചത്. യഥാര്‍ഥത്തില്‍ മഞ്ഞനിറമുള്ള, ഒട്ടിപ്പിടിക്കുന്ന ടേപ്പാണ് ബാന്‍ക്രോഫ്റ്റ് ഉപയോഗിച്ചത്. വിവാദം കൊഴുത്തതോടെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ സ്മിത്ത് നിര്‍ബന്ധിതനാവുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നായക സ്ഥാനം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നാണ് സ്മിത് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button