റോം: ലോകത്ത് പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ 51 രാജ്യങ്ങളിലായി 12.40 കോടി പേര്‍ 2017-ല്‍ പട്ടിണിയായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യു.എന്‍.) റിപ്പോര്‍ട്ട്. യെമന്‍, മ്യാന്‍മാര്‍, വടക്കു-കിഴക്കന്‍ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ദാരിദ്ര്യത്തിന്റെ തോത് വര്‍ധിക്കാന്‍ പ്രധാനകാരണം.
2016-ലേതിനേക്കാള്‍ 1.1 കോടിയാളുകളാണ് പുതുതായി പട്ടിണിക്കാരുടെ പട്ടികയിലുള്‍പ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ 18 രാജ്യങ്ങളിലെ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയ്ത്ത് ആക്കം കൂട്ടും. കാലാവസ്ഥl വ്യതിയാനവും ദാരിദ്ര്യം വര്‍ധിക്കുന്നതിലെ പ്രധാന കാരണമാണ്.
Post Your Comments