Latest NewsKeralaNews

പോലീസ് ഭീഷണിയെത്തുടര്‍ന്ന്‍ കർഷകൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം : പോലിസ് ഭീഷണിപ്പെടുത്തിയത്തിന്റെ പേരില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മലയൻക്കീഴ് സ്വദേശി അപ്പുവാണ് മരിച്ചത്. അഞ്ചു വര്‍ഷമായി ഒരേ പാട്ട ഭൂമിയില്‍ കൃഷി ചെയ്യുകയായിരുന്നു എന്നാല്‍ പാട്ട ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ ഭൂ ഉടമ ആവശ്യപ്പെട്ടു.

തുടര്‍ന്ന്‍ വിളവെടുപ്പ് കഴിയാത്തതില്‍ ഒരു വര്‍ഷത്തെ സമയം കര്‍ഷകന്‍ ഭൂവുടമയോട് ചോദിച്ചു. എന്നാല്‍ ഭൂ ഉടമ പോലീസില്‍ പരാതിനല്‍കി. തുടര്‍ന്ന്‍ മലയന്‍ക്കീഴ് പോലിസ് അപ്പുവിനെ പോലിസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നാണ് പരാതി.

പോലീസിനെതിരെയുള്ള അപ്പുവിന്‍റെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ വിളിച്ചു വരുത്തി കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്ന്‍ പോലിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button