ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥനിയെ സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. ആസാമിലെ നഗാവ് ജില്ലയിലായിരുന്നു സംഭവം. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. സ്കൂളില്‍ പെണ്‍കുട്ടിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികളാണ് മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്ഒളിവിലാണ്. സ്കൂളില്‍നിന്നും എത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അക്രമികള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments