Latest NewsKeralaNews

വിചാരണയ്‌ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണയ്‌ക്കെത്തിയ പ്രതി കോടതിജീവനക്കാരിയെ കടന്നുപിടിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പോക്‌സോ കോടതിയിലാണ് സംഭവം. കോടതിനിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ് പുന്നപുരം സന്തോഷിനെതിരേ കേസെടുത്തു. കോടതിമുറിയിലേക്ക് ഫയലുമായെത്തിയ ജീവനക്കാരിയെയാണ് കടന്നുപിടിച്ചത്. ഭയന്ന ജീവനക്കാരി വിവരം ജഡ്ജിയെ ധരിപ്പിച്ചു.

ജഡ്ജിയുടെ നിര്‍ദേശിച്ചതനുസരിച്ച്‌ കോടതിയിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടി വഞ്ചിയൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ജഡ്ജി നേരിട്ട് ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രതിയുടെ അഭിഭാഷകന്‍ ഉടന്‍തന്നെ വക്കാലത്ത് ഒഴിയുന്നതായി കോടതിയെ അറിയിച്ചു. പെരുന്താന്നിയിൽ വെച്ച് ഇയാള്‍ പതിമൂന്നുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 2015 ജൂണ്‍ 16-നായിരുന്നു സംഭവം. ഇതിനുമുമ്പും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പോലീസാണ് അന്നും ഇയാള്‍ക്കെതിരേ കേസെടുത്തത്. ഈ കേസിന്റെ വിചാരണയുടെ പ്രാരംഭഘട്ടം പൂര്‍ത്തിയായിരുന്നു. സാക്ഷികളെ വിസ്തരിക്കുന്നതിനാണ് വെള്ളിയാഴ്ച കോടതി കേസ് പരിഗണിച്ചത്. ഇതിനിടെയാണ് ഇയാൾ ജീവനക്കാരിയെ കടന്നു പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button