KeralaLatest NewsNews

മത്സരഫലം അട്ടിമറിച്ചതായി പരാതി; സീരിയല്‍ നടിയെ കലാതിലകത്തില്‍ നിന്നും മാറ്റി

കൊല്ലം: സിനിമാ സീരിയല്‍ നടി മഹാലക്ഷ്‌മിയെ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. മഹാലക്ഷ്‌മിക്ക് പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അവസാന ദിവസം നടന്ന കുച്ചിപ്പുടിയുടെയും കഥാപ്രസംഗത്തിന്റെയും മത്സരഫലത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം.

Read Also: പുതുച്ചേരി വാഹന രജിസ്റ്റർ തട്ടിപ്പ്; ആറ് ആഡംബര കാറുകള്‍ കൂടി പിടിച്ചെടുത്തു

മഹാലക്ഷ്‌മിയെ കലാതിലകമാക്കാന്‍ വിധികര്‍ത്താക്കള്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് മറ്റ് വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. കുച്ചിപ്പുടിയില്‍ ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ കോളേജിലെ ദിവ്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ പിന്നീട് അപ്പീല്‍ മുഖേന മഹാലക്ഷ്മിയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും, നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദിവ്യ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്തു. കഥാപ്രസംഗ മത്സരത്തില്‍ ആദ്യം ഒന്നാം സ്ഥാനം നേടിയ മെറില്‍ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും നടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button