KeralaLatest News

വാട്സാപ്പിലൂടെ ഇനി മിമിക്രിയും പഠി​ക്കാം

ആലപ്പുഴ: വാട്സാപ്പിലൂടെ ഇനി മിമിക്രിയും പഠി​ക്കാം. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ ടി​.വി​. നാരായണനാണ് ശിഷ്യരെ വാട്സാപ്പിലൂടെ മിമിക്രി പഠിപ്പിച്ചത്. ശിഷ്യരായ രണ്ട് കുട്ടികൾക്കും കാഴ്ച ശക്തിയില്ലാത്തതാണ് കാരണം.

സംസ്ഥാന കലോത്സവത്തിൽ ശിക്ഷ്യരായ എട്ടാം ക്ലാസുകാരന്‍ അഭിഷേക് ഹൈസ്കൂള്‍ വിഭാഗത്തിലും പ്ലസ് വണ്‍കാരനായ ജീവന്‍ രാജ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും മത്സരിച്ചു. ഒരു യാത്രയും വഴിയി​ല്‍ കേള്‍ക്കുന്ന ശബ്ദങ്ങളുമാണ് അഭിഷേക് അനുകരിച്ചത്. പ്രളയാനന്തര കേരളത്തെ ജീവന്‍രാജും അവതരിപ്പിച്ചു.

ശബ്ദങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും മാത്രം ലോകത്തെ അറിയുന്ന ഇവര്‍ക്ക് ഒരോ അനുകരണവും നാരായണന്‍ വാട്സ് ആപ്പിലൂടെ പകര്‍ന്നു നല്‍കി​. അത് അവര്‍ കേട്ട് പഠിച്ച്‌ അനുകരിച്ച്‌ വോയിസ് മെസേജായി തിരിച്ചയയ്ക്കും. അങ്ങനെയായിരുന്നു ഇരുവരും അനുകരണ കല പഠിച്ചത്. ​​​’വ്യക്തികളെ അനുകരിക്കാന്‍ ഇവര്‍ക്കാകില്ല. അതിന് അനുകരിക്കുന്ന ആളുടെ ശരീരഭാഷ കൂടി അറിഞ്ഞിരിക്കണം. അത് ഇവര്‍ക്ക് കഴിയില്ല’-നാരായണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button