ആലപ്പുഴ : സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം പാലക്കാട് സ്വന്തമാക്കി. 12 വര്‍ഷം തുടര്‍ച്ചയായി ജേതാക്കളായ കോഴിക്കോടിനെ മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് മറികടന്നത്.
പാലക്കാടിന് 930ഉം കോഴിക്കോടിന് 927 പോയിന്റും ലഭിച്ചു. 903 പോയിന്റോടെ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏതാനും വര്‍ഷങ്ങളായി കോഴിക്കോടിനോട് മത്സരിച്ച് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ദുര്‍ഗതി ഇതോടെ പാലക്കാട് തിരുത്തിയെഴുതി. തൃശൂരില്‍ നടന്ന കലോത്സവത്തില്‍ രണ്ട് പോയിന്റുകളുടെ വ്യത്യാസത്തിലാണ് പാലക്കാടിനെ പിന്നിലാക്കി കോഴിക്കോട് കിരീടം ചൂടിയത്.
അതിനു മുമ്ബ് കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ മൂന്ന് പോയിന്റിനായിരുന്നു കോഴിക്കോടിന്റെ വിജയം.
കലോത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ ഓരോ മണിക്കൂറിലും ലീഡുകള്‍ മാറിമറിഞ്ഞു. സംസ്കൃതം കലോത്സവത്തില്‍ 90 പോയിന്റ് വീതം നേടിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളാണ് ഒന്നാമത്. അറബിക് കലോത്സവത്തില്‍ പാലക്കാട്, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകള്‍ 95 വീതം പോയിന്റുമായി ഒന്നാം സ്ഥാനം പിടിച്ചു
. പോയിന്റ് നില
1. പാലക്കാട് – 930
2. കോഴിക്കോട് – 927
3. തൃശൂര്‍ – 903
4. കണ്ണൂര്‍ – 901
5. മലപ്പുറം – 895
6. എറണാകുളം – 886
7. ആലപ്പുഴ – 870
8. കൊല്ലം – 862
9. തിരുവനന്തപുരം – 858
10. കാസര്‍കോട് – 839
11. വയനാട് – 834
12. കോട്ടയം -829
13. പത്തനംതിട്ട – 770
14. ഇടുക്കി – 706
Post Your Comments