മസ്‌കറ്റ്: ചരിത്ര വിധിയുമായി ഒമാൻ കോടതി. പങ്കാളിയെ കാണുന്നതിനും സ്വകാര്യ സമയം ചെലവഴിക്കുന്നതിനും തടവു പുള്ളികള്‍ക്ക് സൗകര്യമൊരുക്കണമെന്നും ജയിലുകളില്‍ ഇതിന് പ്രത്യേക സ്ഥലങ്ങള്‍ എത്രയുംവേഗം ഒരുക്കാനും മസ്‌കറ്റ് കോടതിയുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മൂന്നു മാസത്തിലൊരിക്കല്‍ സ്വകാര്യ നിമിഷം ചെലവഴിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദമ്ബതിമാര്‍ നല്‍കിയ കേസിലാണ് കോടതിയുടെ അനുകൂല വിധി.
തടവുകാര്‍ക്ക് നിയമപ്രകാരമുള്ള തങ്ങളുടെ ഇണകളുമായി സ്വകാര്യനിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവകാശമുണ്ട്.അതിനാല്‍ രണ്ട് ജയിലുകളിലാകും ഇതിനായി സൗകര്യമൊരുങ്ങുക. ജയില്‍നിയമങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം കൂടിക്കാഴ്ചക്ക് അനുമതി നല്‍കാന്‍. കൂടിക്കാഴ്ചയില്‍ സ്വകാര്യത ഉറപ്പാക്കപ്പെടുന്നുണ്ടെന്നും മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കപ്പെടുന്നില്ലെന്നും ജയില്‍ അധികൃതര്‍ നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
also read ;ആകാശ് ജയിലില്‍ പെണ്‍കുട്ടിക്കൊപ്പം കഴിഞ്ഞ സംഭവത്തില്‍ അന്വേഷണം
Post Your Comments