ഫേസ്ബുക്കിനെ പോലും വെല്ലുവിളിച്ച സ്നാപ്ചാറ്റ് എന്ന സോഷ്യല്‍ മീഡിയ സംരംഭത്തിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ബോബി മര്‍ഫിയാണ് ഇപ്പോൾ യുവാക്കൾക്കിടയിലെ താരം. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ സമ്പന്ന പട്ടിക അനുസരിച്ച് 27,000 കോടി രൂപയിലധികമാണ് ഈ ഇരുപത്തൊൻപതുകാരന്റെ വരുമാനം. 170 ദശലക്ഷം ഉപയോക്താക്കളാണ് ദിനംപ്രതി യുഎസില്‍ സ്നാപ്ചാറ്റ് ഉപയോഗിക്കുന്നത്. യുവാക്കളാണ് ഇവരിൽ ഏറെയും.
Read Also: സുപ്രധാന കേസിൽ ചരിത്ര വിധിയുമായി ഒമാൻ കോടതി
ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഒരാളായി 2014ല്‍ ബോബിയെ ടൈം മാസിക തെരഞ്ഞെടുത്തിരുന്നു. 2015ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്ത ശതകോടീശ്വരനായി ഫോബ്സ് പട്ടികയിലും ബോബി ഇടം നേടി. ഫോബ്സ് മാസികയുടെ യുവശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴാമത്തെ റാങ്കാണ് ബോബിക്കുള്ളത്.
Post Your Comments