ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന അത്യപൂര്‍വ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കണ്ടാല്‍ അലസമായി ഡ്രസ് ധരിച്ച് കൂളിങ് ഗ്ലാസ് ഒക്കെ വെച്ച് ചുള്ളനായി ഹിയര്‍ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുന്ന പേര് വെളിപ്പെടുത്താത്ത ടെക്‌നീഷ്യന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.
Read Also: മദ്യപിച്ച ശേഷം വിമാനം പറത്താൻ എത്തിയ പൈലറ്റിന് സംഭവിച്ചതിങ്ങനെ
വിമാനത്തിലിരുന്നു ഒരാള്‍ എടുത്ത വീഡിയോ ഇപ്പോൾ ഈ ടെക്‌നീഷ്യന്റെ ശമ്പളം കുറയ്ക്കുന്നതിന് വരെ കാരണമായിരിക്കുകയാണ്. യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്നും പാന്റ്‌സിന്റെ പോക്കറ്റില്‍ കയ്യിട്ടു നടന്നുവെന്നും ആരോപിച്ചാണ് അധികൃതർ ശമ്പളം കുറച്ചിരിക്കുന്നത്. എന്നാൽ കൂളിങ് ഗ്ലാസ് ധരിച്ച് ജീവനക്കാരൻ സുന്ദരനായത് അധികൃതർക്ക് ബോധിക്കാത്തതിനാലാണ് യുവാവിന്റെ ശമ്പളം വെട്ടിക്കുറച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ വാദിക്കുന്നത്.
Post Your Comments