Latest NewsGulfUncategorized

അബുദാബിയിൽ വ്യാജരേഖ ഉപയോഗിച്ച് ലോൺ എടുത്ത സംഭവം ; പ്രവാസികൾ പിടിയിൽ

അബുദാബി ; വ്യാജരേഖ ഉപയോഗിച്ച് ബാങ്കിൽ നിന്നും ലോൺ എടുത്ത സംഭവം പ്രവാസികൾ പിടിയിൽ. അബുദാബി വാണിജ്യ ബാങ്കിൽ നിന്നും 700,000 ദിർഹം തട്ടിയ കേസിൽ ഇന്ത്യൻ പ്രവാസി, ബാങ്ക് ഇടപാടുകാർ, ബാങ്ക് ജീവനക്കാരൻ എന്നിവരടക്കം ആറു പേരാണ് ഇപ്പോൾ കോടതിയിൽ വിചാരണ നേരിടുന്നത്. ബാങ്ക് നടത്തിയ ആഭ്യന്തര പരിശോധനയിൽ ചിലർ വ്യാജ രേഖ ചമച്ച് പേഴ്സണൽ ലോണുകള്‍ എടുത്തതായി കണ്ടെത്തിയിരുന്നു . തുടർന്ന് നൽകിയ പരാതിയിലാണ് ഇവർ പിടിയിലാകുന്നത്‌.

സ്വകാര്യ കമ്പനിയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന പ്രതികൾ തങ്ങളുടെ ശമ്പളം ഉയർത്തികാട്ടുന്ന തരത്തിലുള്ള വ്യാജ രേഖ നിർമിച്ചായിരുന്നു ലോണിന് അപേക്ഷിച്ചിരുന്നത്. തുടര്‍ന്ന്‍ ബാങ്കിലെ ഒരു ജീവനക്കാരൻ ഇവരുടെ ലോൺ ശരിയാക്കി കൊടുക്കുവാൻ സഹായിക്കുകയായിരുന്നു.

പോലീസ് ചോദ്യം ചെയ്യലിൽ ആദ്യം ഇവർ കുറ്റം സമ്മതിച്ചിരുന്നില്ല. രേഖകൾ കമ്പനിയിൽ നിന്നും നല്കിയതാണെന് പറഞ്ഞു. എന്നാൽ അത് കള്ളമാണെന്ന് കണ്ടെത്തിയതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.

അഞ്ച് പേർക്ക് വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും വായ്പയെടുത്തകുറ്റത്തിനും , ആറാം പ്രതിയായ ബാങ്ക് ജീവനക്കാരനുമേൽ ഇവരെ സഹായിച്ച കുറ്റത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ക്രിമിനൽ കോടതിയിൽ കേസ് എത്തിയപ്പോൾ ഇവർ കുറ്റം നിഷേധിച്ചു. ശേഷം വിചാരണ മേയിലേക്ക് മാറ്റി.

ALSO READ ;എയര്‍പോര്‍ട്ടില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം കേരളത്തിലേയ്ക്ക് അയക്കാതെ മടക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button