യുഎഇ: ദുബായില്‍ പ്രവാസികളെ ലക്ഷ്യം വെച്ച് പെണ്‍വാണിഭം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. 45 വയസുള്ള ഇന്ത്യക്കാരിയാണ് പിടിയിലായത്.
ഫെബ്രുവരിയില്‍ അല്‍മുര്‍ഖബാത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വ്യഭിചാര കുറ്റം ചുമത്തി ഇവരെ ജയിലില്‍ അടയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അറസ്റ്റിലാകുന്നതിന് മൂന്ന് മാസം മുമ്പാണ് താന്‍ വ്യഭിചാരം ആരംഭിച്ചതെന്ന് സ്ത്രീ സമ്മതിച്ചു.
ഹോര്‍ അല്‍ അന്‍സിലുള്ള വീട്ടിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് കസ്റ്റമറെ എത്തിച്ചിരുന്നത് ഇന്ത്യക്കാരായ ഒരു സ്ത്രീയും പുരുഷനുമാണെന്നും പ്രതി പറഞ്ഞു. കസ്റ്റമറുമാരെ എത്തിക്കുന്ന സ്ത്രീക്കും പുരുഷനും മാസം 1500 ദിര്‍ഹമായിരുന്നു ഇതിന് പ്രതിഫലമായി നല്‍കേണ്ടിയത്.
Post Your Comments