തിരുവനന്തപുരം•നോട്ട് നിരോധനം മൂലം സംസ്ഥാനത്ത് രണ്ടുലക്ഷം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നുവെന്ന് ധനമന്ത്രി മന്ത്രി തോമസ് ഐസക്. പത്തുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. നിര്‍മ്മാണ മേഖലയേയും അസംഘടിത തൊഴില്‍ മേഖലയേയും സാരമായി ബാധിച്ചു. ഡിജിറ്റല്‍ ഇടപാട് എന്ന കേന്ദ്ര ആശയം പരാജയപ്പെട്ടുവെന്നും ഐസക് പറഞ്ഞു.
നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ നോട്ടുകള്‍ പ്രചാരത്തിലുണ്ട്. ഡിജിറ്റല്‍ ഇടപാടില്‍ ആദ്യം വര്‍ദ്ധനവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറഞ്ഞതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി വരുമാനം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. നികുതി അടയ്ക്കാത്തവര്‍ക്കെതിരെ സംസ്ഥാന ജി.എസ്.ടി വകുപ്പ് നോട്ടീസ് അയക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments