ഈ നദി ഒഴുകുന്നത് പല നിറങ്ങളിൽ. കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിലാണ് ഈ വിസ്മയ കാഴ്ചയുള്ളത്. കാനോ ക്രിസ്റ്റെല്‍ എന്ന മനോഹരമായ നദി ഒഴുകുന്നത് അഞ്ചു നിറങ്ങളണിഞ്ഞാണ്. നദിയുടെ ഒഴുക്ക് മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളുമായാണ്. കാനോ ക്രിസ്റ്റെല്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദി എന്നാണ് അറിയപ്പെടുന്നത്.
read also: ഇരുട്ടി വെളുത്തപ്പോള്‍ നദിക്ക് ചുവപ്പ് നിറം, പരിഭ്രാന്തിയോടെ നാട്ടുകാര്‍
ജൂലൈ മുതല്‍ നവംബര്‍ വരെ നദിയുടെ അടിത്തട്ടില്‍ തളിര്‍ക്കുന്ന മകറീന ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ നിറവ്യത്യാസത്തിനു പിന്നിൽ. ഈ സസ്യം കടും ചുവപ്പ് നിറത്തിലുള്ളതാണ്. എന്നാൽ സൂര്യപ്രകാശത്തിന്റെ വ്യതിയാനം അനുസരിച്ച് മജന്ത, പര്‍പിള്‍ തുടങ്ങി ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണല്‍ത്തരികളും നീലനിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഇടകലര്‍ന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റെല്‍ സമ്മാനിക്കുന്നത്. കാനോ ക്രിസ്റ്റലിലേത് നദിയുടെ അടിത്തട്ടു വരെ ദൃശ്യമാക്കുന്ന തെളിനീരാണ്.
കാനോ ക്രിസ്റ്റെലിനു പഞ്ചവര്‍ണ്ണങ്ങളുടെ നദി എന്നും ജലരൂപത്തിലുള്ള മഴവില്ല് എന്നുമൊക്കെ വിളിപ്പേരുകളുണ്ട്. കാനോ ക്രിസ്റ്റെല്‍ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്.
Post Your Comments