ന്യൂഡൽഹി: എസ്ബിഐയില്‍ ലയിച്ച ആറ് ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി മാര്‍ച്ച് 31 ഓടെ അവസാനിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഈ ബാങ്കുകളുടെ ചെക്ക് ബുക്ക് കൈയ്യിലുള്ളവർ എസ്ബിഐയില്‍ എത്തി മാര്‍ച്ച് 31 ന് മുന്‍പായി കൈയിലുള്ള ചെക്ക് ബുക്ക് മാറ്റി വാങ്ങണം. എസ്ബിഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനെര്‍, ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിവാങ്ങേണ്ടത്.
Read Also: പ്രമുഖ ചാനലിലെ ഫോട്ടോഗ്രാഫര്‍ക്ക് എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം
മൂന്നാം തവണയാണ് ചെക്ക് ബുക്കുകള്‍ മാറ്റി വാങ്ങുന്നതിനുള്ള തീയ്യതി എസ്ബിഐ നീട്ടുന്നത്. ആദ്യം സെപ്തംബര്‍ 30 ന് മുന്‍പായി ചെക്ക് ബുക്ക് മാറ്റണം എന്നായിരുന്നു നിര്‍ദേശം നൽകിയിരുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിച്ചും ഉപയോക്താക്കള്‍ക്ക് പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാന്‍ സാധിക്കും.
Post Your Comments