ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി സരോജ് പാണ്ഡെയാണ് ഛത്തീസ്ഢില്‍ നിന്നും ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലേഖറാം സഹുവിനായാണ് തോല്‍പ്പിച്ചത്. അതേസമയം ഉത്തര്‍ പ്രദേശിലും കര്‍ണ്ണാടകയിലും വോട്ടെണ്ണല്‍ തടസ്സപ്പെട്ടു.
അതേസമയം കേരളത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാര്‍ ജയിച്ചു. 89 വോട്ടുകള്‍ക്കായിരുന്നു വീരേന്ദ്രകുമാറിന്റെ ജയിം. എല്‍ഡിഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിച്ചത്. 40 വോട്ടാണ് ബാബു പ്രസാദിന് കിട്ടിയത്.
Post Your Comments