KeralaLatest NewsNews

മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്

തിരുവനന്തപുരം: മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ടു സിനിമ നിര്‍മ്മിച്ചതിനാണിത്. വിശ്വഗുരു എന്ന സിനിമയുടെ നിര്‍മ്മാതാവ് എ വി അനൂപും സംവിധായകന്‍ വിജീഷ് മണി എന്നിവര്‍ക്കാണ് റെക്കോര്‍ഡ് ലഭിച്ചത്.

അനശ്വര മൂവിസിന്റെ ബാനറില്‍ എ വി അനൂപ്(മെഡിമിക്സ്) നിര്‍മിച്ച ഈ സിനിമയുടെ സര്‍ഗ്ഗാത്മക നിര്‍ദേശം സച്ചിദാനന്ദ സ്വാമിയുടേയും തിരക്കഥ, സംഭാഷണം പ്രമോദ് പയ്യന്നൂരിന്റെയുമാണ്. ക്യാമറ ലോകനാഥന്റെതാണ്. സ്‌ക്രിപ്റ്റ് മുതല്‍ റിലീസ് വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ടു ചെയ്തു തീര്‍ത്തു എന്ന റെക്കോര്‍ഡാണ് ഇര്‍വക്കു ലഭിച്ചിരിക്കുന്നത്.

രണ്ടു ദിവസവും മൂന്നു മണിക്കൂറു മൂന്നും മിനിറ്റും കൊണ്ടു വിശ്വഗുരു പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം 27 ന് രാത്രി തിരക്കഥ രചിച്ചു ഷൂട്ടിങ്ങ് തുടങ്ങിയ ചിത്രം പിറ്റേന്നു രാത്രി 11.30 ന് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഷൂട്ടിങ്ങിനു പുറമേ ടൈറ്റില്‍ രജിസ്ട്രേഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍, പോസ്റ്റര്‍ ഡിസൈനിങ്, സെന്‍സറിങ് തുടങ്ങി പ്രദള്‍ശനം വരെയുള്ള എല്ല കാര്യങ്ങളും ഈ സമയത്തിനുള്ളില്‍ പൂര്‍ത്തികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button