ന്യൂഡൽഹി: എഎപി എംഎൽഎ മാരെ അയോഗ്യരാക്കികൊണ്ടുള്ള നടപടി ഡൽഹി ഹൈക്കോടതി തള്ളി. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു.. എഎപി എംഎൽഎമാരുടെ ഭാഗം കേൾക്കാതെയായിരുന്നു തീരുമാനം.ഇരട്ടപ്പദവി പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിഗണിക്കും. ഡൽഹി ഹൈക്കോടതി വിധി ഡൽഹി ജനങ്ങളുടെ വിജയമാണെന്നും, സത്യം ജയിച്ചുവെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
also read:കൂടുതല്‍ പ്രഖ്യാപനങ്ങളുമായി എഎപി
ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേൽ ആണ് കമ്മീഷന് പരാതി നൽകിയത്. ആം ആദ്മി അധികാരമേറ്റ് ഒരു മാസം തികയും മുൻപാണ് എംഎൽഎമാരെ ഈ പദവിയിൽ നിയമിച്ചത്. പാർലമെന്ററി സെക്രട്ടറി നിയമനം 2016 സെപ്‌തംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിന് ലഫ്. ഗവർണറുടെ അനുമതി ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.തുടർന്ന് ഇക്കാര്യത്തിൽ പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ജനുവരി 19ന് 20 എം.എൽ.എമാർക്കും അയോഗ്യത കൽപ്പിച്ചത് ആം ആദ്മിക്ക് കനത്ത തിരിച്ചടിയായിരുന്നു
Post Your Comments