അമേരിക്ക: പകുതി അഴുകിയ നിലയില്‍ സ്ത്രീയുടെ ജീവനുള്ള ശരീരം വീടിനുള്ളില്‍ കണ്ടെത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് 50 വയസു പ്രായമുള്ള സ്ത്രീയെ അഴുകിയ അവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനും മകനും എതിരേ കേസ് എടുത്തു.
ഇവരുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. ദുര്‍ഗന്ധം വന്നു തുടങ്ങിയതോടെയാണു നാട്ടുകാര്‍ വീട്ടിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. അന്വേഷിച്ചെത്തിയ അയല്‍വാസികള്‍ കണ്ടത് പകുതി അഴുകിയ നിലയില്‍ സ്ത്രീയുടെ ജീവനുള്ള ശരീരമായിരുന്നു.
ALSO READ : മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി
മുറിയില്‍ കട്ടിലിനോടു ചേര്‍ന്നായിരുന്നു യുവതിയെ കണ്ടെത്തിയത്. ശരീരത്തില്‍ ചെറു പ്രാണികള്‍ അരിച്ചു നടക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചയായി ആരും തിരിഞ്ഞു നോക്കിട്ടില്ലാത്ത മുറിക്കുള്ളില്‍ സ്ത്രീ അകപ്പെടുകയായിരുന്നു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തില്‍ ഭര്‍ത്താവിനേയും മകനേയും ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ സംഭവത്തിന്റെ യഥാര്തഥ കാരണം ഇതുവരെ വ്യക്തമായിക്കില്ല.
Post Your Comments