ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി ഡിക്സനെയാണ് ഷാര്‍ജയിലെ അല്‍ഖായയില്‍ കാറിനുളളില്‍ മൃതദേഹം അഴുകിയ നിലയില്‍ ബുധനാഴ്ച കണ്ടെത്തിയത്. ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
ബന്ധുക്കള്‍ തന്നെയാണ് പാര്‍ക്കു ചെയ്ത കാറിനുള്ളില്‍ ഡ്ക്സന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഡിക്സന്‍ ഭാര്യയെ വിളിച്ചിരുന്നു. എന്നാല്‍ പിറ്റേ ദിവസം തിരിച്ചു വിളിച്ചപ്പോള്‍ മറുപടി ലഭിച്ചില്ല. ഫോണ്‍ റിങ് ചെയ്തെങ്കിലും ഉടന്‍ തന്നെ ഓഫായി. ഡിക്സന്റെ വീടും അടഞ്ഞ നിലയിലായിരുന്നു.
തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. വീടു തകര്‍ത്ത് പോലീസ് അകത്ത് കടന്നെങ്കിലും ഡിക്സനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒന്‍പത് വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ജോലിചെയ്ത് വരികയാണ്. ഇതിനിടെ ഭാര്യയ്ക്ക് അയര്‍ലാന്‍ഡില്‍ ജോലി കിട്ടുകയും ഡിക്സണ്‍ അങ്ങോട്ട് പോവുകയും ചെയ്തു. ഷാര്‍ജയിലെ ജോലി ഉപേക്ഷിക്കുന്നതിനായിരുന്നു വീണ്ടും ഷാര്‍ജയില്‍ എത്തിയത്.
Post Your Comments