സൗദി: സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്റെ ഭാര്യ സുവര്‍ണ (43) യെയാണ് സൗദി അറേബ്യയിലെ ഹഫൂഫില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴുവര്‍ഷമായി ഭര്‍ത്താവിനോടും മക്കളോടുമൊപ്പം സൗദിയില്‍ കഴിയുന്ന സുവര്‍ണ നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്കൂളിലേക്ക് അയച്ചതിനു ശേഷം ജീവനൊടുക്കിയതാകാം എന്ന നിഗമനത്തിലാണ് പോലീസുകാര്‍. പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാതിരുന്നതിനാല്‍ അച്ഛനെ വിവരമറിയിക്കുകയും ജനല്‍ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. എന്നാല്‍ ആദ്യം കൈ ഞരമ്പ് മുറിച്ചതായി കണ്ടെത്തുകയായിരുന്നു.
Also Read : ദുബായ് രാജകുമാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂത്ത മകള്‍ സാന്ദ്ര നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. ജയരാജന്‍ വൃക്ക രോഗത്തിന് ചികിത്സയിലാണ്. റുഗെഗ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് നവോദയ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി വരുന്നു.
Post Your Comments