ന്യൂയോര്‍ക്ക്: കേന്ദസര്‍ക്കാറിന്‍റെ മുന്നറിയിപ്പിനെ കാറ്റില്‍ പറത്തി ഫെയ്സ്ബുക്ക് ഇപ്പോഴും വിവരങ്ങള്‍ ചോര്‍ത്തുന്നതായി പരാതി. പരസ്യങ്ങള്‍ നല്‍കാന്‍ ‘ഓഡിയന്‍സ് നെറ്റ്വര്‍ക്ക്’ എന്നറിയപ്പെടുന്ന രീതിയാണു ഫെയ്‌സ്ബുക്ക് പിന്തുടരുന്നത്. ‘വാമ്പയര്‍’ ആപ്പുകള്‍ എന്നറിയപ്പെടുന്ന ഡേറ്റ ചോര്‍ത്തുന്ന ആപ്പുകളും ഇപ്പോഴും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രവര്‍ത്തനം തുടരുന്നതായാണു കണ്ടെത്തല്‍.
എന്നാല്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുതയെന്തെന്നാല്‍ അക്കൗണ്ടില്ലാത്തവരുടെ വിവരം പോലും ഫെയ്‌സ്ബുക്ക് ചോര്‍ത്തുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ഓരോ സന്ദേശവും ചിത്രവും അവരുടെ നിരീക്ഷണത്തിലാണ്. ചിത്രങ്ങള്‍ പരിശോധിക്കാന്‍ പ്രോഗ്രാമുകളുമുണ്ട്. അംഗമല്ലാത്തയാളുടെ ചിത്രങ്ങള്‍പ്പോലും ഫെയ്‌സ്ബുക്ക് ഡേറ്റബേസിലെത്തും. ടാഗുകള്‍, കുക്കികള്‍ എന്നിവ ഉപയോഗിച്ചുള്ള നിരീക്ഷണം കൂടാതെയാണ് ഇത്തരം ചോര്‍ത്തലുകള്‍.
Also Read :മൊബൈലിൽ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ പുതിയ വെല്ലുവിളി
ഇത്തരം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തിഗത വിവരം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, വിവരങ്ങള്‍ ഇതിനകം വാമ്പയര്‍ ആപ്പുകളിലൂടെ ദുരുപയോഗം ചെയ്യുന്നവരുടെ പക്കല്‍ എത്തിക്കഴിഞ്ഞു.
ഫെയ്‌സ്ബുക്ക് ഓഡിയന്‍സ് നെറ്റ്വര്‍ക്ക് ഇപ്പോഴും തുടരുകയാണ്. ഫെയ്‌സ്ബുക്കിലെ അഭിപ്രായങ്ങള്‍, ലൈക്കുകള്‍, വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന സമയം… ഇവയെല്ലാം ഓഡിയന്‍സ് നെറ്റ്വര്‍ക്ക് നിരീക്ഷിക്കുന്നുണ്ട്. ഐ.പി. വിലാസം, സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഐ.പി. വിലാസം എന്നിവയും നിരീക്ഷണത്തിലാണ്. പ്രായം, താല്‍പര്യം, സ്ഥലം എന്നിവയും അവരുടെ പക്കലുണ്ട്.
അതേസമയം ഇത്തരം വിവരം ദുരുപയോഗം ചെയ്യുന്നതില്‍ ഫെയ്ബുക്ക് മാത്രമല്ല എന്നതാണു യാഥാര്‍ഥ്യം. ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ഇന്റര്‍നെറ്റ്ടീമുകളും ഈ പാത പിന്തുടരുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
Post Your Comments