Latest NewsNewsInternational

ഫേസ്ബുക്കില്‍ ചുമ്മാ നോക്കിയിരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ സുക്കര്‍ബര്‍ഗ് നിങ്ങള്‍ക്ക് കോടികള്‍ ശമ്പളം നല്‍കും

2004ല്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ചേര്‍ന്നാണ് ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഫേസ്ബുക്കിൽ ജോലികിട്ടിയാൽ രാശി തെളിയും. കാരണം മറ്റൊന്നുമല്ല ഏറ്റവും മിനിമം ഒരു വര്‍ഷം ഒരു ഉദ്യോഗസ്ഥന് 65,00,000 ലക്ഷം രൂപയെങ്കിലും ശമ്പളം കിട്ടും. അവിടെ സാധാരണ ഒരു എന്‍ട്രി ലെവല്‍ എഞ്ചിനിയര്‍ക്കാണ് സൂക്കര്‍ബര്‍ഗ് ഇത്രെയും ശമ്പളം കൊടുത്ത് അവിടെ ഇരുത്തുന്നത്. പണിയോ ഫേസ്ബുക്ക് നോക്കലും. ഒരു ആവറേജ് പ്രോഡക്റ്റ് അനലിസ്റ്റിന്‍റെ ശമ്പളം വര്‍ഷം 80,00,000 ലക്ഷം രൂപയാണ്.

അപ്പോള്‍ ഇനി ഇവരുടെ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ ശബളം ഒന്ന് ആലോചിച്ചു നോക്കു.1,12,75,000 രൂപയാണ് ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് ഇവിടെ കിട്ടുന്ന ശമ്പളം. ചുരുക്കി പറഞ്ഞാല്‍ ശമ്പളം കൊടുത്ത് കൊടുത്ത് മാത്രം കോടികണക്കിന് കോടികള്‍ സൂക്കര്‍ബര്‍ഗ് മാസവും ചിലവഴിക്കുന്നുണ്ട്. ഏകദേശം10,000 ത്തോളംആളുകള്‍ ഫേസ്ബുക്കില്‍ ലക്ഷങ്ങള്‍ വാങ്ങി ജോലി ചെയ്യുന്നുണ്ട് എന്നാണ് കണക്കുകള്‍. 200 ബില്യണ്‍ യൂറോയാണ് ഫേസ്ബുക്കിന്റെ വാര്‍ഷിക വരുമാനം.കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button