കൊച്ചി: യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്നും ആധാറിനായി നല്‍കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ പ്രശ്‌നമുള്ളുവെന്നും കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: മലയാളി സംവിധായകനും നിര്‍മ്മാതാവിനും ഗിന്നസ് റെക്കോര്‍ഡ്
ആധാര്‍ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ എക്‌സര്‍സൈസാണ്. വിവരങ്ങള്‍ ചോര്‍ന്നെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്. ആധാര്‍ വിവരങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്നത് പേരും വിലാസവുമാണ്. വിരലടയാളവും കൃഷ്ണമണിയും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നതായി ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യു.എസ് വിസയ്ക്ക് വേണ്ടി ഫിംഗര്‍ പ്രിന്റ് എടുക്കുന്നതിലോ ഐറിസ് സ്‌കാന്‍ ചെയ്യുന്നതിലോ വെള്ളക്കാരന് മുന്നില്‍ നഗ്നനായി നില്‍ക്കുന്നതിലോ ഒരു പ്രശ്‌നമില്ലെന്നും പക്ഷേ നിങ്ങളുടെ സ്വന്തം ഗവണ്‍മെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്പോഴാണ് പ്രശ്‌നമെന്നും കണ്ണന്താനം പറയുകയുണ്ടായി.
Post Your Comments