Latest NewsNewsInternational

നടപ്പാലത്തിന് ആയുസ് പറഞ്ഞത് നൂറ് വര്‍ഷം, ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീണു

100 വര്‍ഷം ആയുസ് പറഞ്ഞ നടപ്പാലം തുറന്ന് കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് വീണിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കും പറ്റിയിരുന്നു. ഫ്‌ലോറിഡ ഇന്റര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയെ സിറ്റി സ്വീറ്റ് വാട്ടറുമായി ബന്ധിപ്പിച്ച് നിര്‍മിച്ച കൂറ്റന്‍ നടപ്പാലമാണ് കഴിഞ്ഞദിവസം തകര്‍ന്ന് വീണത്. ഇപ്പോള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി.

അപകടസമയത്ത് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. കഴിഞ്ഞ വ്യാഴാഴ്ച നടന്ന അപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ആറു മണിക്കൂറുകൊണ്ടാണ് 174 അടി നീളമുള്ള പാലം നിര്‍മിച്ചത്. റോഡു മുറിച്ചുകടക്കുമ്പോള്‍ ഒരു വിദ്യാര്‍ഥിനി അപകടത്തില്‍ പെട്ട് മരിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിര്‍മിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. 14.2 മില്യന്‍ ഡോളര്‍ ചെലവിട്ടാണ് പാലം നിര്‍മിച്ചത്. പാലത്തിന് കൊടുങ്കാറ്റിനെ പോലും തടയാന്‍ കഴിയുമെന്നും 100 വര്‍ഷത്തെ ആയുസുണ്ടെന്നുമായിരുന്നു ഉദ്ഘാടന സമയത്തെ പ്രഖ്യാപനം. കാറ്റഗറി 5ല്‍ ഉള്‍പ്പെട്ടതായിരുന്നു തകര്‍ന്നു വീണ പാലം.

തിരക്കുള്ള റോഡില്‍ വാഹനങ്ങള്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു പാലം തകര്‍ന്നുവീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button