
കൊച്ചി: ഇനി ക്യുആർ കോഡ് വഴി സ്പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ അറിയാം. വേനൽക്കാല സ്പെഷൽ ട്രെയിനുകളുടെ വിവരം ക്യുആർ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത് ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗമാണ്.
read also: മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വന്നാലും ട്രെയിൻ എഞ്ചിൻ ഓഫ് ചെയ്യാറില്ല; കാരണമിതാണ്
ഏപ്രിൽ, ജൂൺ മാസങ്ങളിലെ സ്പെഷൽ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും സ്മാർട് ഫോണുകൾ ഉപയോഗിച്ചു ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരളത്തിൽനിന്നു രാമേശ്വരം, ഹൈദരാബാദ്, വേളാങ്കണ്ണി, മുംബൈ, യശ്വന്ത്പുര, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ട്രെയിനുകൾ ഉളളത്.
Post Your Comments