യാത്രക്കിടെ ട്രെയിൻ വഴിയിൽ പിടിച്ചിടുമെന്നത് നമുക്കെല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ വഴിയില്‍ ഇങ്ങനെ മണിക്കൂറുകളോളം കാത്തു കിടക്കുമ്പോഴും ട്രെയിന്‍ എഞ്ചിന്‍ ഒരിക്കലും ഓഫ് ചെയ്യാറില്ലെന്നത് ചുരുക്കം ചിലർ മാത്രമാകും ശ്രദ്ധിച്ചിട്ടുണ്ടാകുക. ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നത് കൂടുതല്‍ കാലതാമസമെടുക്കുന്ന പ്രക്രിയയായതിനാലാണ് ഏറെ നേരം കാത്തിരിക്കേണ്ടി വന്നാലും ട്രെയിൻ ഓഫ് ആക്കാത്തതിന് പിന്നിലെ കാരണം.
Read Also: അമിത വേഗത ; നിയന്ത്രണം വിട്ട കാർ മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു
സ്റ്റാര്‍ട്ട് ചെയ്ത് ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ പത്തു മുതല്‍ പതിനഞ്ചു മിനിറ്റോളം സമയമെടുക്കും. ട്രെയിനില്‍ ലീക്കേജുകള്‍ കാരണം ബ്രേക്ക് പൈപ്പ് സമ്മര്‍ദ്ദം കുറയുന്നതു കൊണ്ടാണ് ട്രെയിൻ നിർത്തുമ്പോൾ ചക്രങ്ങളില്‍ നിന്നും ഒരു ചീറ്റല്‍ ശബ്ദം കേൾക്കുന്നത്. അതുകൊണ്ടുതന്നെ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ ബ്രേക്ക് പൈപ്പില്‍ വീണ്ടും സമ്മര്‍ദ്ദം ഉടലെടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിടും. കൂടാതെ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകും.
Post Your Comments