Latest NewsInternational

ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞു ; ഇരട്ട സഹോദരിമാര്‍ പിന്നീട് കണ്ടു മുട്ടിയത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം

ജനിച്ചപ്പോള്‍ വേര്‍പിരിഞ്ഞ ഇരട്ട സഹോദരിമാര്‍ കണ്ടു മുട്ടിയത് 33 വര്‍ഷങ്ങള്‍ക്ക് ശേഷം. ഉത്തരകൊറിയയിലെ അമാണ്ട ഡന്‍ഫോര്‍ഡ്, കേറ്റി ബെനെറ്റ് എന്നീ യുവതികളാണ് ഇവിടെ പ്രധാന കഥാപാത്രങ്ങൾ. ജനനത്തോടെ വേര്‍പിരിഞ്ഞ ഇവരെ യു.എസിന്റെ രണ്ട് ഭാഗങ്ങളിലായി അമേരിക്കക്കാരായ വ്യത്യസ്ത മാതാപിതാക്കൾ ദത്ത് എടുത്ത് വളർത്തുകയായിരുന്നു.

ബെനറ്റിനെ ഓര്‍ഫനേജ് വരാന്തയിലും ഡന്‍ഫോര്‍ഡിനെ ഒരു വീടിന്റെ പടിക്കല്‍ നിന്നുമാണ് കണ്ടെത്തിയത്. തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന തോന്നല്‍ വളര്‍ന്നു വരുമ്പോള്‍ തന്നെ ഡന്‍ഫോര്‍ഡിന് ഉണ്ടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ സഹോദരിയെ അന്വേഷിച്ച് എത്തിയെങ്കിലും അവരെ ദത്ത് എടുത്തു എന്ന വിവരമായിരുന്നു ലഭിച്ചത്.

ALSO READ ;പ്രാങ്ക് വീഡിയോയ്ക്കായി യുവതിയെ ചവിട്ടി വീഴ്ത്തിയയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

ശേഷം ഇരുവരും വളർന്നു വലുതായി. 2013ല്‍ ഡന്‍ഫോര്‍ഡ് 23 ആന്റ് മീയില്‍ തന്റെ ഡിഎന്‍എ വിവരങ്ങള്‍ നൽകി. കഴിഞ്ഞ കൊല്ലം ബെന്നറ്റും ഇതേ സ്ഥലത്ത് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ ഇരുവരുടെ ഡിഎന്‍എ ഒന്നാണെന്ന് അധികൃതര്‍ക്ക് മനസിലായി. അങ്ങനെ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടി. തനിക്കൊരു സഹോദരി ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഡിഎന്‍എ 100 ശതമാനം യോജക്കുന്നുവെന്ന് മനസിലാക്കിയ താൻ അതിശയിച്ച് പോയെന്ന് ബെന്നറ്റ് പറയുന്നു. അതേസമയം രണ്ട് പേരുടെയും ജന്മദിനം വ്യത്യസ്തമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ബെന്നറ്റ് 1983 ഡിസംബര്‍ 25നും, ഡന്‍ഫോര്‍ഡ് 1984 ജനുവരി 13നും എന്നാണ് രേഖകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button