Latest NewsNewsLife Style

ഇന്ത്യയ്ക്ക് പുറത്തും ചികിത്സ: പുതിയ മെഡിക്ലെയിം പദ്ധതിയുമായി ന്യൂ ഇന്ത്യ

കൊച്ചി•പ്രമുഖ ജനറല്‍ ഇന്‍ഷ്യൂറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്യൂറന്‍സ് ‘ ന്യൂ ഇന്ത്യ ഗ്ലോബല്‍ മെഡിക്ലൈം പദ്ധതി ആരംഭിച്ചു’. ഇന്ത്യയ്ക്കു പുറത്തുള്ള ആശുപത്രികളില്‍ ക്യാന്‍സര്‍, ന്യൂറോസര്‍ജറി , ഹൃദയ ശസ്ത്രക്രിയ, ആവയവ അസ്ഥി മജ്ജ മാറ്റിവെക്കല്‍ തുടങ്ങിയ ചികിത്സ ചിലവുകള്‍ ഈ പോളിസിയിലൂടെ ലഭ്യമാക്കും .

പ്രധാനമായും രണ്ടു പദ്ധതികളാണ് മെഡിക്ലെയിം ലക്ഷ്യമിടുന്നത്. ഒന്ന്, ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ആരോഗ്യപരിരക്ഷ ഉറപ്പാക്കുമ്പോള്‍ അടുത്തത് ആഗോളതലത്തില്‍ ഇതേ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു.ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ പദ്ധതി ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരു വ്യക്തിക്കു വാഗ്ദാനം ചെയ്യുമ്പോള്‍ ലോകമെമ്പാടുമുള്ള സുരക്ഷാ പദ്ധതി 2 മില്ല്യണ്‍ ഡോളറാണ് വാഗ്ദാനം ചെയ്യുന്നത് .വിദേശ യാത്ര, താമസ സൗകര്യം, ചികിത്സ, ഇന്‍ഷുര്‍ ചെയ്യപ്പെട്ടവരുടെ അസുഖത്തിനു വൈദ്യശാസ്ത്രപരമായ രണ്ടാം അഭിപ്രായം തേടുന്നതിനുള്ള ചിലവുകള്‍ തുടങ്ങിയ മുഴുവന്‍ അര്‍ഹമായ സേവനവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

18 മുതല്‍ 65 വയസ് പ്രായമുള്ള ഇന്‍ഡ്യന്‍ പൗരډാര്‍ക്കുമാത്രമാണ് ഗ്ലോബല്‍ മെഡിക്ലൈം പോളിസിയുടെ പരിരക്ഷ നല്‍കുന്നത്.നിലവില്‍ 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ മെഡിക്ലെയിമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയുടെ ഭാഗമാകാം . സെഡാര്‍ സിനൈ മെഡിക്കല്‍ സെന്‍റര്‍ ,ജോണ്‍ ഹോപ്കിന്‍സ് മെഡിക്കല്‍ സെന്‍റര്‍ കിംഗ്സ് കോളേജ് ഹോസ്പിറ്റല്‍ തുടങ്ങിയ ലോകോത്തര നിലവാരത്തില്‍ലുള്ള 99 ആശുപത്രികളെയും ഉള്‍പ്പെടുത്തിയാണ് ന്യൂ ഇന്ത്യ അഷ്യൂറന്‍സ്, ന്യൂ ഇന്ത്യ ഗ്ലോബല്‍ മെഡിക്ലൈം പദ്ധതി ആരംഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button