മൂന്നാർ: കാനഡയിൽ കഴിഞ്ഞമാസം കാണാതായ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം മഞ്ഞിൽ പുതഞ്ഞ നിലയിലാണ് മൂന്നാർ മനയത്ത് എം.എ. വർഗീസ്- ഷീന ദമ്പതികളുടെ മകൻ ഡാനി ജോസഫ് (20) ന്റെ മൃതദേഹം കണ്ടെത്തിയത്. മഞ്ഞുരുകിയതോടെയാണ് മൃതദേഹം കണ്ടെത്താനായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
മൃതദേഹം ഹാമിൽട്ടനിലെ ആശുപത്രിയിലെത്തിച്ചു.നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു ഡാനി താമസിച്ചിരുന്നത്. 2016 സെപ്റ്റംബറിലാണ് ഡാനി മാനേജ്മെന്റ് കോഴ്സ് പഠിക്കാൻ നയാഗ്ര കോളജിലെത്തിയത്. കാനഡ പോലീസ് ഇന്ത്യൻ എംബസിയെ വിവരങ്ങൾ അറിയിച്ചി ട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഫെബ്രുവരി 16നാണ് കാനഡയിലെ കാസിനോയിൽനിന്ന് ഡാനിയെ കാണാതായത്. എന്നും വീട്ടിലേക്കു വിളിച്ചിരുന്ന ഡാനിയുടെ വിളി മുടങ്ങിയതോടെയാണു ബന്ധുക്കൾക്കു സംശയമായത്. കാനഡയിലുള്ള മലയാളി അസോസിയേഷനുകളെ വിവരം അറിയിച്ചതിനെതുടർന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കി.
Post Your Comments