ന്യൂഡല്‍ഹി: ആരുടെയും കണ്ണു നനയിക്കും ആ പതിനഞ്ച്കാരിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടാല്‍. ഞാന്‍ പരാജയമാണ്, ‘ഞാന്‍ ഊമയാണ്, ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു’ എന്നെല്ലാം ഒരു നോട്ടുബുക്കില്‍ എഴുതിയിട്ട് ആ ഒന്പതാം ക്ലാസുകാരി മരിച്ചെങ്കില്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു അവള്‍ അനുഭഭവിച്ച പീഡനങ്ങള്‍ എന്തൊക്കെയാണെന്ന്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനുശേഷം പൊലീസ് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലെഴുതിയ നോട്ടുബുക്ക് കണ്ടെത്തിയത്. കുത്തിവരച്ചും ഒപ്പിട്ടും ഉള്ള പേജിലാണ് 15വയസ്സുകാരി എഴുതിയിരിക്കുന്നത്.
ഇന്നലെ മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ആറുമണിയേടെ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മുറിയുടെ വാതില്‍ പൂട്ടിയതായി കണ്ടു. ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ കണ്ടത് പെണ്‍കുട്ടി തൂങ്ങിനില്‍ക്കുന്നതാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Also Read : ഒറ്റ വാക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ജീവിതം അവസാനിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി നൊമ്പരമാകുന്നു
സയന്‍സും സോഷ്യല്‍ സയന്‍സും പഠിപ്പിച്ചിരുന്ന രണ്ട് അധ്യാപകരെക്കുറിച്ച് മകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും താന്‍ നന്നായി പരീക്ഷയെഴുതിയാലും ലൈംഗികോദ്ദേശ്യത്തോടെ സമീപിക്കാറുണ്ടായ ഈ രണ്ടുപേരും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും അവള്‍ ഭയപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
അവര്‍ ദുരുദ്ദേശ്യത്തോടെ സമീപിച്ചതായി അവള്‍ പറഞ്ഞിരുന്നു. എന്നാല്‍ താനും ഒരു അധ്യാപകനായതിനാല്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല എന്നാണ് കരുതിയത്- പിതാവ് പൊലീസിനോട് പറഞ്ഞു.
ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ, ബാലപീഡനം എന്നീ കുറ്റങ്ങള്‍ക്ക് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.
Post Your Comments