പാലക്കാട്•ചെര്‍പ്പുളശ്ശേരി തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റില്‍ വീണുചരിഞ്ഞു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്. രാത്രിയില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ക്ഷേത്രത്തില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെ ആള്‍മറയില്ലാത്ത കിണറ്റില്‍ തലകുത്തി വീഴുകയായിരുന്നു. രാത്രി 8.45 മണിയോടെയാണ് സംഭവം. നീലിപ്പറമ്പിൽ വിശ്വന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്.
എട്ടര മണിയോടെ ആനയുടെ ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് ഓടിച്ചെന്നപ്പോൾ കാലുകൾ മേൽപ്പോട്ടായി വീണു കിടക്കുന്ന കാഴ്ചയാണു കണ്ടതെന്നു അയൽവാസി പറഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സമീപത്തുള്ള പാപ്പാന്മാരും പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ക്രെയിന്‍ മണ്ണുമാന്തി യന്ത്രം തുടങ്ങിയവയുടെ സഹായത്തോടെ രാത്രി 10.30 ഓടെ ആനയെ പുറത്തെടുത്തെങ്കിലും ചരിഞ്ഞിരുന്നു.
Post Your Comments