Latest NewsNewsGulf

യാത്രക്കാരന് ദുബായ് എയർപോർട്ട് അധികൃതർ പണം തിരികെ നൽകി; കാരണം ഇതാണ്

ദുബായ്: വിവാഹത്തിനായി നാട്ടിലേക്ക് പോയ യാത്രക്കാരന് ദുബായ് എയർപോർട്ട് അധികൃതർ പണം തിരികെ നൽകി. ഇയാളുടെ പണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ചെയ്തത്. വിവാഹത്തിനായി 18,364 ദിർഹം ലോൺ എടുത്ത ഇയാൾ പ്ലെയിനിൽ നിന്ന് ഇറങ്ങി വീട് എത്തിയ ശേഷമാണ് പണം നഷ്ടപെട്ട വിവരം അറിഞ്ഞത്.

പണം നഷ്ടപെട്ട വേദനയിൽ വിവാഹ ഒരുക്കങ്ങൾ നിർത്തി വയ്ക്കാൻ ആലോചിച്ചിരുന്ന നിമിഷത്തിലാണ് സന്തോഷ വാർത്തയുമായി എയർപോർട്ട് അധികൃതർ അയാളെ ബന്ധപ്പെട്ടത്. നഷ്ടപെട്ട പണം അവർ കണ്ടെത്തി എന്ന് അധികൃതർ ഇയാളെ വിളിച്ചു അറിയിക്കുകയായിരുന്നു.

read also: ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത

യാത്രയ്ക്ക് മുന്നോടിയായി ഉള്ള പലതരം വികാര സന്ദർഭങ്ങളിൽ ഇത്തരം സംഭവങ്ങൾ സ്ഥിരമാണെന്നും പണവും മറ്റ് ആവശ്യ ഡോക്യൂമെൻറ്സും വരെ മറന്നിട്ട് പോകാറുണ്ടെന്നും എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി ബിൻ ലാഹേജ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button