ദുബായ്: പാസ്പോർട്ടിനോ ഗേറ്റ് കാർഡിനോ പകരം സ്‍മാർട്ട്ഫോൺ ഉപയോഗിക്കാനാകുന്ന പുതിയ സംവിധാനവുമായി ദുബായ് എയർപോർട്ട്. ‘ എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ലോകത്തിൽ തന്നെ ആദ്യമായാണ്.
ദുബായ് പോലീസ് മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബായ് റെഡിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി എന്നിവരാണ് എമിറേറ്റ്സ് സ്‍മാർട്ട് വാലറ്റ് ലോഞ്ച് ചെയ്‌തത്. എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, ഗേറ്റ് കാർഡ് ഡേറ്റ എന്നിവ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ഇതിലൂടെ ട്രാവൽ ക്ലിയറിങ്സ് വളരെ വേഗത്തിൽ നടത്താൻ കഴിയും.
Post Your Comments