കൊച്ചി: മത്സ്യവിഭവങ്ങള്‍ മാത്രം വിളമ്പുന്ന ചീനവല എന്ന ഹോട്ടലില്‍ നടക്കുന്ന പകല്‍ കൊള്ള സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കീലോയ്ക്ക് 400 രൂപയ്ക്ക് ലഭിക്കുന്ന ചെമ്പല്ലീ പൊള്ളിച്ച് ഓര്‍ഡര്‍ ചെയ്യുന്നവരില്‍ നിന്നും ഇടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ചീനവല എന്ന റസ്റ്റോറന്റ് ജീവനക്കാര്‍ ഈടാക്കുന്നത് 2228 രൂപയാണ്.
വാട്സാപ്പിലൂടെ ഹോട്ടലിന്റെ ബില്‍ സഹിതമാണ് ഈ വിവരം വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ വ്യക്തിയാണ് തനിക്കുണ്ടായ ഈ ദുരനുഭവം അനുഭവം പങ്കുവെച്ചത്.
[വാട്സാപ്പ് കുറിപ്പ് ഇങ്ങനെ
ഇടപ്പള്ളിയില്‍ ഉള്ള ചീനവല എന്ന ഹോട്ടലില്‍ കയറുന്നവരുടെ ശ്രദ്ധയ്ക്ക്. മീന്‍ വാങ്ങുമ്പോള്‍ വില ആദ്യം ഒന്നു അന്വേഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ വീടിന്റെ ആധാരവും കയ്യില്‍ കരുതുക.’ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘ഇന്ന് ഞാന്‍ അവിടെ ഒന്ന് കയറി കഷ്ടകാലത്തിന് 1.2 കിലോ തൂക്കം വരുന്ന ചെമ്ബല്ലി എന്ന മീന്‍ ഗ്രില്ലില്‍ വച്ചു വേവിക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. സംഭവം പുതിയപെണ്ണിനെ കൊണ്ടു വരുന്ന പോലെ മേശപ്പുറത്ത് എത്തി.. അത്ര ഫ്രഷും അല്ല … ബില്ല് വന്നപ്പോള്‍ അറിയാതെ ദൈവത്തെ വിളിച്ചു പോയി. മീന്‍ മാത്രം വില 2228.60 രൂപ… അതായത് 1013ഗ്രാം * 2.20 = 2228.60. അതും ചെമ്പല്ലി എന്ന മീനിന് മാര്‍ക്കറ്റില്‍ 400 രൂപ മാത്രം വിലയുള്ളപ്പോള്‍…’ കുറിപ്പില്‍ പറയുന്നു.
പുതിയതായി ആരംഭിച്ച റസ്റ്ററന്റില്‍ നിന്നും സമാനമായ ഒട്ടേറെ അനുഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സപ്ലൈയറോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കാണാപാഠം പഠിച്ചതുപോലുള്ള വിവരങ്ങളാണ് പറയുന്നതെന്നും കുറിപ്പില്‍ എഴുതിയിരിക്കുന്നു.
Post Your Comments