തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായത് മറ്റുവഴികള്‍ ഇല്ലാത്തതിനാലാണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്നതാണ് ഗവര്‍ണറുടെ ഇടപെടല്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ മേല്‍നോട്ടം ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവെക്കാത്തത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചിരുന്നു. ഇതിനിടെയാണ് ഒരു നിയമഭേദഗതിക്കും പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
‘ബില്ലുകള്‍ എക്കാലവും വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയില്ല. വിഷയത്തില്‍ സുപ്രീം കോടതി തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായത്. ഗവര്‍ണറുടെ ഭരണഘടനാ പദവി അംഗീകരിക്കുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ മേല്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യമില്ല’ , എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Post Your Comments