നിലവാരമില്ലാത്ത പേപ്പറുകളിൽ ഉപഭോക്താക്കൾക്ക് ബില്ലുകൾ, രസീതുകൾ എന്നിവ നൽകേണ്ടെന്ന് കേരള കൺസ്യൂമർ ഫോറം. വ്യക്തമല്ലാത്തതും, നിലവാരമില്ലാത്തതുമായ പേപ്പറുകളിൽ ബില്ലുകൾ അച്ചടിക്കുന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള കൺസ്യൂമർ ഫോറം വ്യക്തമാക്കി. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച്, എറണാകുളത്തെ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉയർന്ന നിലവാരമുള്ള പേപ്പർ, മികച്ച മഷി എന്നിവ ഉപയോഗിച്ച് വേണം ബില്ലുകൾ കൃത്യമായി നൽകേണ്ടത്.
2019 ജൂലൈയിൽ ഉപഭോക്തകാര്യ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച്, എല്ലാ സർക്കാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും വിശദവുമായ ബില്ലുകൾ ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പലയിടങ്ങളിലും ഈ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. മിക്ക സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ബില്ലുകൾ രണ്ട് ദിവസം കഴിഞ്ഞാൽ മാഞ്ഞുപോകുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്.
ബില്ലുകൾ ദീർഘകാലം ഈടുനിൽക്കാൻ സഹായിക്കുന്ന തരത്തിലാണ് അവ അച്ചടിക്കേണ്ടത്. ഉപഭോക്താക്കൾ വാങ്ങുന്നതോ വാടകയ്‌ക്കെടുക്കുന്നതോ ആയ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിലയെ കുറിച്ച് വ്യക്തമായ രേഖപ്പെടുത്തൽ ബില്ലിലുണ്ടാകണം. ഇത് ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
Post Your Comments