Latest NewsNewsIndia

ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

 

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Read Also: ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ

ജമ്മു കശ്മീര്‍ പുനഃസംഘടന നിയമം ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു. ബില്‍ ജമ്മു കശ്മീര്‍ നിയമസഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തുന്നു. കൂടാതെ ഏഴ് സീറ്റുകള്‍ പട്ടികജാതികള്‍ക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്യുന്നു.

ഏറെക്കാലത്തിന് ശേഷമാണ് വലിയ പ്രതിഷേധങ്ങളില്ലാതെ പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ഇന്നലെ സഭ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും നടപടിക്രമങ്ങള്‍ പ്രതിപക്ഷ സഹകരണത്തോടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button